Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ആശങ്കയിൽ തീ പടർത്തി കുംഭമേള, പങ്കെടുക്കാനെത്തിയ 1700 പേർക്ക് കൊവിഡ്

കൊവിഡ് ആശങ്കയിൽ തീ പടർത്തി കുംഭമേള, പങ്കെടുക്കാനെത്തിയ 1700 പേർക്ക് കൊവിഡ്
, വ്യാഴം, 15 ഏപ്രില്‍ 2021 (16:47 IST)
ഹരിദ്വാറിൽ കുംഭമേളയ്ക്ക് എത്തിയവരിൽ നടത്തിയ പരിശോധനയിൽ 1,700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തെ കണക്കാണിത്. ഇതോടെ കുംഭമേളയിൽ പങ്കെടുത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഉയരാമെന്ന ആശങ്ക ശക്തമായി.
 
ഹരിദ്വാർ മുതൽ ദേവപ്രയാഗ് വരെയുള്ള സ്ഥലങ്ങളിൽ ഈ മാസം 5 മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഹരിദ്വാർ,തെഹ്രി,ഡെറാഡൂൺ ജില്ലകളിലായി 670 ഹെക്‌ടർ സ്ഥലത്താണ് കുംഭമേള നടക്കുന്നത്. ഏപ്രിൽ 12നും 14നും നടന്ന രണ്ട് പുണ്യസ്നാ‌നങ്ങളിൽ ഇതുവരെ 48 ലക്ഷത്തിലേറെ പേർ പങ്കെടുത്തു‌വെന്നാണ് കണക്കുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്റെ പ്രതികാരം; മകളെ പീഡിപ്പിച്ച പ്രതിയുടെ വീട്ടില്‍ കയറി ആറ് പേരെ കൊന്നു