ആന്ധ്രയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ആന്ധ്രയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍
ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കർഷകർ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി ഇടിച്ചുകയറി 20 പേർ മരിച്ച സംഭവത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. 20 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
ചിറ്റൂരിലെ ശ്രീകലാഹാസ്തി പ്രദേശത്തെ പഴം പച്ചക്കറി മാർക്കറ്റിനടുത്താണ് അപകടമുണ്ടായത്. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായ പരുക്കുകളേറ്റു.
നിയന്ത്രണം വിട്ട ലോറി വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറിയ ശേഷം സമരത്തിനിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ചിലർ ലോറിയുടെ ടയറിനടിയിൽപ്പെട്ടും മറ്റുള്ളവർ പോസ്റ്റു തകർന്നുണ്ടായ വൈദ്യുതാഘാതത്തിലുമാണ് മരിച്ചത്.