Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോ​യി​ഡ​യി​ൽ ടെ​ക്കി യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു; കൊ​ല​യ്ക്കു​പി​ന്നി​ൽ കാ​മു​ക​നെന്ന് റിപ്പോര്‍ട്ട്

നോ​യി​ഡ​യി​ൽ ടെ​ക്കി യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു

നോ​യി​ഡ​യി​ൽ ടെ​ക്കി യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു; കൊ​ല​യ്ക്കു​പി​ന്നി​ൽ കാ​മു​ക​നെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി , ബുധന്‍, 31 മെയ് 2017 (20:46 IST)
നോ​യി​ഡ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ​യ യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു. സ്വകാര്യ മൊബൈൽ കമ്പനി ജീവനക്കാരിയായ അഞ്​ജലി റാത്തോറാണ് (23)​ അപ്പാർട്ടമ​ന്റിലെ പാർക്കിംഗ് സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടത്.

യുവതിയുടെ കൊലപാതകത്തിന് ​പി​ന്നി​ൽ കാ​മു​ക​നാ​ണെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്. ബുധനാഴ്​ച പുലർച്ചെ 6:45നാണ്​ സംഭവമുണ്ടായത്​.

അഞ്​ജലിയുടെ സുഹൃത്തായ യുവതി അപ്പാർട്ടമ​ന്റിലെ പാർക്കിംഗ് സ്ഥലത്ത് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉ​ട​നെ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ഞ്ജ​ലി താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റി​ൽ ഇ​വ​ർ​ക്കൊ​പ്പം ആ​റു പെ​ൺ​കു​ട്ടി​ക​ൾ​കൂ​ടി​യു​ണ്ട്. രാ​വി​ലെ അ​ഞ്ജ​ലി​ക്ക് ഫോ​ൺ കോള്‍ വരുകയും തുടര്‍ന്ന് വാ​തി​ൽ തു​റ​ന്ന് ഇ‍​യാ​ൾ​ക്കൊ​പ്പം പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്തു. താ​ഴെ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ഞ്ജ​ലി​ക്ക് വെ​ടി​യേ​റ്റ​ത്.

കൂ​ടെ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി അ​ഞ്ജ​ലി വെ​ടി​യേ​റ്റു കി​ട​ക്കു​ന്ന​തു​ക​ണ്ടെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ നി​ൽ​ക്കാ​തെ ഇ​വി​ടെ​നി​ന്നും ക​ട​ന്നു. ഇ​വ​ർ അ​ഞ്ജ​ലി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​രം അ​റി​യി​ച്ചു.

സിസിടിവി കാമറകളിൽ നടത്തിയ പരിശോധനയിൽ അഞ്​ജാതനായ യുവാവ്​ അജ്​ഞലിയെ പിന്തുടരുന്നതി​ന്റെയും ​വെടിയുതിർക്കുന്നതി​​ന്റെയും ദൃശ്യങ്ങൾ കണ്ടെത്തി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനം സമ്മാനിച്ചത് വമ്പന്‍ തിരിച്ചടി; സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ ഇ​ടി​ഞ്ഞു