നോട്ട് നിരോധനം സമ്മാനിച്ചത് വമ്പന്‍ തിരിച്ചടി; സാമ്പത്തിക വളർച്ച ഇടിഞ്ഞു
നോട്ട് നിരോധനം സമ്മാനിച്ചത് വമ്പന്‍ തിരിച്ചടി; സാമ്പത്തിക വളർച്ച ഇടിഞ്ഞു
നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്നു വ്യക്തമാക്കി സാമ്പത്തിക വളർച്ചാ റിപ്പോർട്ട്.
2016 - 2017 സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉദ്പാദനത്തിൽ 7.1 ശതമാനം വളർച്ച മാത്രമാണ് കൈവരിക്കാനായത്. മുൻവർഷത്തിൽ എട്ട് ശതമാനമായിരുന്നു വളർച്ചാനിരക്ക്.
ഇതേ ജനുവരി-മാർച്ച് കാലയളവിൽ ചൈനയുടെ വളർച്ചാനിരക്ക് 6.9 ശതമാനമായിരുന്നു. ഇതോടെ ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന ഇന്ത്യയുടെ അവകാശവാദത്തിന് മങ്ങലേറ്റു.
മൂന്ന് വർഷം പുർത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാറിന് ഒട്ടും ആശ്വാസം പകരുന്നതല്ല ജിഡിപി വളർച്ച നിരക്കുകൾ. സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായെന്ന് സൂചനകളാണ് പുതിയ കണക്കുകൾ നൽകുന്നത്.
വിനിമയത്തില്‍ ബഹുഭൂരിപക്ഷം വരുന്ന 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നടപടി രാജ്യത്തെ സാമ്പത്തികപരമായി പിന്നോട്ടടിക്കുമെന്നു നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.