Select Your Language

Notifications

webdunia
webdunia
webdunia
webdunia

2,500 ട്രാക്ടറുകൾ രാജ്യതലസ്ഥാനത്തേയ്ക്ക്: സമരം കടുപ്പിയ്ക്കാൻ കർഷകർ

2,500 ട്രാക്ടറുകൾ രാജ്യതലസ്ഥാനത്തേയ്ക്ക്: സമരം കടുപ്പിയ്ക്കാൻ കർഷകർ
, വ്യാഴം, 7 ജനുവരി 2021 (07:55 IST)
ഡൽഹി: കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷകർ ഇന്ന് ട്രാക്ടർ റാലി നടത്തും. 2,500 ഓളം ട്രാക്ടറുകളാണ് റാലിയിൽ അണിനിരക്കുക. 26ന് റിപ്പബ്ലിക് ദിന പരേഡിൽ നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ച ട്രാക്ടർ റാലിയുടെ റിഹേഴ്സലും ഇന്ന് നടക്കും. സിംഗൂർ, സിക്രി, ഹരിപ്പൂർ, ഗാസിപൂർ, എന്നിവിടങ്ങളിൽനിന്നും 2,000 ഓളം ട്രാക്ടറുകളും, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽനിന്നും അഞ്ഞൂറോളം ട്രാക്ടറുകളും റാലിയിൽ പങ്കെടുക്കും.
 
അതേസമയം രാജസ്ഥാനിൽനിന്നും ഹരിയാനയിൽനിന്നുമുള്ള റാലി തടയാൻ പൊലീസ് നീക്കം ആരംഭിച്ചു, സമരക്കാരെ ഡൽഹിയിലേയ്ക്ക് നീങ്ങാൻ അനിവദിയ്ക്കാതെ ദേശീയ പാതയിൽ ബാരിക്കേഡുകൾ വച്ച് തടയാനാണ് പൊലീസിന്റെ നീക്കം. അതേസമയം കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമാന്തര റിപ്പബ്ലിക് ഡേ പരേഡ് നടത്താൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. സംസ്ഥാന തലങ്ങളിൽ ഗവർണർമാരുടെ വസതികൾ ഉപരോധിയ്ക്കാനും, പത്തോളം തൊഴിലാളി സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎസ് പാർലമെന്റിലേയ്ക്ക് അതിക്രമിച്ചുകയറി ആയിരകണക്കിന് ട്രംപ് അനുകൂലികൾ, ചരിത്രത്തിൽ ആദ്യം