Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്ധ്രയിൽ സ്കൂളുകൾ തുറന്നതിന് പുറകെ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കൊവിഡ്

ആന്ധ്രയിൽ സ്കൂളുകൾ തുറന്നതിന് പുറകെ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കൊവിഡ്
ഹൈദരാബാദ് , വ്യാഴം, 5 നവം‌ബര്‍ 2020 (19:25 IST)
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്കൂളുകൾ തുറന്ന് മൂന്ന് ദിവസത്തിനുള്ളിൽ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപന സാഹചര്യത്തിൽ മാർച്ചിൽ അടച്ചിട്ട ആന്ധ്രയിലെ സർക്കാർ സ്കൂളുകളും കോളേജുകളും നവംബർ രണ്ടിനാണ് തുറന്നത്.
 
ഒമ്പത്,പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾ ആരംഭിച്ചത്. ത്. ഒമ്പത്, പത്ത് ക്ലാസുകളിലായി 9.75 ലക്ഷം വിദ്യാർഥികളാണുള്ളത്. ഇതിൽ 3.93 ലക്ഷം വിദ്യാർഥികളാണ് ബുധനാഴ്ച സ്കൂളിൽ ഹാജരായത്.1.11 ലക്ഷം അധ്യാപകരിൽ 99,000 അധ്യാപകരും സ്കൂളിലെത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇതിൽ 62 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചത്.
 
അതേസമയം സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി