Publish Date: Fri, 03 Jul 2020 (09:13 IST)
Updated Date: Fri, 03 Jul 2020 (09:17 IST)
ബീഹാറില്‍ 26 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. ഒരാഴ്ചക്കിടെ ഇത് മൂന്നാമത്തെ തവണയാണ് ഇടിമിന്നലേറ്റ് ആളുകള്‍ മരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നാലുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അറിയിച്ചു. ഒരാഴ്ചക്കിടെ നൂറിലധികം പേരാണ് ഇടിമിന്നലേറ്റ് ബീഹാറില്‍ മരിക്കുന്നത്.
ഇന്നലെത്തെ ഇടിമിന്നലില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലുമായി ആകെ 31പേര്‍ മരിച്ചിട്ടുണ്ട്. ബീഹാറിലെ സമസ്തിപൂരില്‍ മാത്രം ഇന്നലെ ഏഴുപേര്‍ മരിച്ചു. രണ്ടുദിവസം മുന്‍പാണ് ബീഹാറില്‍ 11പേര്‍ മിന്നലേറ്റ് മരിച്ചത്. 25ന് ഉണ്ടായ മിന്നലില്‍ 83 പേരും മരിച്ചിരുന്നു.