Select Your Language

Notifications

webdunia
webdunia
webdunia
webdunia

2 ജി കേസില്‍ എല്ലാ പ്രതികളും കുറ്റവിമുക്തര്‍; കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയം

2 ജി കേസില്‍ എല്ലാ പ്രതികളും കുറ്റവിമുക്തര്‍

2 ജി കേസില്‍ എല്ലാ പ്രതികളും കുറ്റവിമുക്തര്‍; കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയം
, വ്യാഴം, 21 ഡിസം‌ബര്‍ 2017 (11:30 IST)
യു‌പിഎ സര്‍ക്കാറിനെ പിടിച്ചുലച്ച ടുജി സ്പെക്ട്രം കേസില്‍ അന്തിമ വിധി വന്നു. കേസില്‍ എ രാജയും കനിമൊഴിയും കുറ്റക്കാരെല്ലെന്ന് കോടതി വിധിച്ചു. കേസിലെ എല്ലാവരെയും വെറുതേ വിട്ടു. സി ബി ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 
 
അതേസമയം പ്രോസിക്യൂഷന്‍ പറയുന്നവര്‍ക്കെതിരെ തെളിവില്ലെന്ന് കോടതി ചൂണ്ടി കാട്ടി.  കോടതി വിധി കോണ്‍ഗ്രസിനും ഡി‌എംകെയ്ക്കും ആശ്വാസം പകരുന്നതാണ്. 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്‌നി വിധി പറഞ്ഞത്. 
 
മൊബൈല്‍ കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ചതില്‍ സര്‍ക്കാറിന് ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന സി എ ജി കണ്ടെത്തലാണ് കേസിന് ആധാരം. കേസിന്റെ വിചാരണ ഏപ്രില്‍ നാലിന് പൂര്‍ത്തിയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുകള്‍ ലഭിക്കും; പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍