ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് മോദിയെന്ന് രാജസ്ഥാനിലെ ബിജെപി മന്ത്രി
						
		
						
				
നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനെന്ന് രാജസ്ഥാനിലെ ബിജെപി മന്ത്രി
			
		          
	  
	
		
										
								
																	ഇന്ത്യന്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മന്ത്രി ഡോ ജസ്‌വന്ത് സിങ് യാദവ്. നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വസുന്ധര രാജെയുടെ നേതൃത്വത്തില്‍ ബിജെപി ഭരണം നടത്തുന്ന രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയാണ് ഇദ്ദേഹം.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	കഴിഞ്ഞ ദിവസം ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഗവണ്‍മെന്റിന്റെ വിജയം പരാമര്‍ശിക്കവെയായിരുന്നു മന്ത്രിയുടെ ഈ വിമര്‍ശനം. ഇന്ന് വളരെ മഹത്തായ ഒരു ദിവസമാണ്. ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായ നമ്മുടെ ബഹുമാനപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടിടങ്ങളിലും വളരെ വലിയൊരു മുന്നേറ്റം തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നായിരുന്നു ജസ്‌വന്ത് സിങിന്റെ പരാമര്‍ശം.