കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരാണെന്ന് തെറ്റിദ്ധാരണ; മധ്യപ്രദേശിൽ മൂന്ന് കോൺഗ്രസ് നേതാക്കളെ ജനക്കൂട്ടം മർദ്ദിച്ചു
						
		
						
				
ജനക്കൂട്ടം മരക്കഷണങ്ങളും മറ്റുമായി രാത്രി റോഡ് തടയുകയും ഇവരുടെ വാഹനം ആക്രമിക്കുകയുമായിരുന്നു.
			
		          
	  
	
		
										
								
																	കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് മധ്യപ്രദേശിലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ ജനക്കൂട്ടം മര്‍ദ്ദിച്ചതായി പൊലീസ്. ജനക്കൂട്ടം മരക്കഷണങ്ങളും മറ്റുമായി രാത്രി റോഡ് തടയുകയും ഇവരുടെ വാഹനം ആക്രമിക്കുകയുമായിരുന്നു.മധ്യപ്രദേശിലെ നവല്‍സിങ് ഗ്രാമത്തിലാണ് സംഭവം.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	കാറില്‍ നിന്നും ഇവരെ പുറത്തെടുത്ത് മര്‍ദ്ദിച്ചതായും പൊലീസ് പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ബെതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രാം സ്‌നേഹി മിശ്ര പഞ്ഞു.
 
									
										
								
																	
	 
	ധര്‍മ്മേന്ദ്ര ശുക്ല, ധര്‍മ്മു സിങ് ലഞ്ചിവാര്‍, ലളിത് ഭരസ്‌കര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. രാത്രി കാറില്‍ സഞ്ചരിക്കവേയാണ് അവര്‍ ബാരിക്കേഡുകള്‍ കണ്ടത്. കൊള്ളക്കാരോ മറ്റോ ആവാം ഇത് ചെയ്തതെന്ന് ഭയന്ന് അവര്‍ തിരിച്ചുപോകാനൊരുങ്ങുകയായിരുന്നു.എന്നാല്‍ ഗ്രാമീണര്‍ ഇവരെ പിന്തുടരുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു.