Select Your Language

Notifications

webdunia
webdunia
webdunia
webdunia

തബ്‌ലിഗ് സമ്മേളനം; 9000 പേർക്ക് ഹൈ റിസ്ക് പട്ടികയിൽ, റിപ്പോർട്ട് ഞെട്ടിക്കുന്നത്

തബ്‌ലിഗ് സമ്മേളനം; 9000 പേർക്ക് ഹൈ റിസ്ക് പട്ടികയിൽ, റിപ്പോർട്ട് ഞെട്ടിക്കുന്നത്
, വ്യാഴം, 2 ഏപ്രില്‍ 2020 (11:37 IST)
നിസാമുദ്ദീൻ തഗ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത 322 പേർക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. 7600 ഇന്ത്യക്കാരും 1300 വിദേശികളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത 9000 പേർക്കും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കും കൊറോണ പടരാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 
 
സമ്മേളനത്തിൽ പങ്കെടുത്ത 190 പേർക്കാണ് തമിഴ്നാട്ടിൽ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിൽ 70 പേക്കും, ഡൽഹിയിൽ 24 പേർക്കും തെലങ്കാനയിൽ 21 പേർക്കും, അന്തമാൻ നിക്കോബറിൽ 10 പേർക്കും അസമിൽ 5 പേർക്കും പുതുച്ചേരിയിലും ജമ്മുകശ്മിരിലും ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 
 
കേരളത്തിൽനിന്നും 300ലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് ഇന്റലിജൻസ് വിവരം. ഏപ്രില്‍ ഒന്നിനിറങ്ങിയ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഇതില്‍ 1051 പേരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. തബ്ലീഗുമായി പല രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തിയ 400ഓളം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ളവരാണ്. കൂടുതൽ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പർഹിറ്റ്: വിപണിയിലെത്തി പത്ത് മാസത്തിനുള്ളിൽ വിറ്റഴിച്ചത് 25,000 യൂണിറ്റ് ഗ്ലാൻസ