Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലങ്കാനയിൽ 3 ടിആർഎസ് എംഎൽഎ‌മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

, തിങ്കള്‍, 15 ജൂണ്‍ 2020 (18:45 IST)
ഹൈദരാബാദ്: തെലങ്കാനയിൽ തെലങ്കാന രാഷ്ട്രസമിതിയുടെ 3 എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.എംഎല്‍എമാരായ യാദ്ഗിരി റെഡ്ഡി, ബാജി റെഡ്ഡി, ബിഗല ഗണേഷ് ഗുപ്ത എന്നിവരുടെ സ്രവപരിശോധനാഫലമാണ് പോസിറ്റീവ് ആയത്. 
 
ഇതിൽ നിസാമാബാദ് റൂറലിൽ നിന്നുള്ള ബാജിറെഡ്ഡിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിസാമാബാദ് അര്‍ബനിലെ എംഎല്‍എ ആണ് ബിഗല ഗണേഷ് ഗുപ്ത ദിവസങ്ങൾക്ക് മുൻപ് ഇവരുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ടിആർഎസ് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് നിരവധി ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. 
 
തെലങ്കാനയിൽ കഴിഞ്ഞ ദിവസം 23 മാധ്യമപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതോടെ രോഗം ബാധിച്ച മാധ്യമപ്രവർത്തകരുടെ എണ്ണം 60 ആയി.ഇതുവരെ 4737 പേർക്കാണ് തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 182 പേർ രോഗം ബാധിച്ച് മരിച്ചു.2352 പേരുടെ അസുഖം നെഗറ്റീവായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ്,73 പേർക്ക് രോഗമുക്തി