Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിളച്ച കറിയിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

പാചകക്കാരൻ ഇയർഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

തിളച്ച കറിയിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

റെയ്‌നാ തോമസ്

, ചൊവ്വ, 4 ഫെബ്രുവരി 2020 (10:38 IST)
സ്‌കൂളിൽ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ കറിയിൽ വീണ് മൂന്ന് വയസുകാരി മരിച്ചു. ഉത്തർപ്രദേശിലെ മിൻസാപൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പാചകക്കാരൻ ഇയർഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സഹോദരന്മാർക്കൊപ്പം സ്‌കൂളിൽ എത്തിയതാണ് കുട്ടിയെന്നാണ് റിപ്പോർട്ട്.
 
മറ്റ് കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ തിളച്ച കറിയിലേക്ക് കുട്ടി വീഴുകയായിരുന്നു. ഈ സമയം പാചകക്കാരൻ ഫോണിൽ സംസാരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ച് കൊണ്ട് ഓടുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇയാൾ നടത്തിയ പരിശോധനയിലാണ് കുട്ടി കറിയിൽ വീണതായി കണ്ടെത്തിയത്.
 
അന്വേഷണം ആരംഭിച്ച അധികൃതർ സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് സുശീൽ പട്ടേൽ അറിയിച്ചു. സ്‌കൂൾ അധികൃതരുടെ ശ്രദ്ധയില്ലായ്‌മയാണ് അപകടത്തിന് കാരണമായതെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു