Webdunia - Bharat's app for daily news and videos

Install App

കാറ് കയറി പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങുകയായിരുന്ന മൂന്നു വയസ്സുകാരി മരിച്ചു

കെ ആര്‍ അനൂപ്
വെള്ളി, 26 മെയ് 2023 (13:06 IST)
ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുകാരിയുടെ ദേഹത്തേക്ക് കാര്‍ കയറി മരിച്ചു. ഹൈദരാബാദില്‍ പാര്‍ക്കിങ് ഏരിയയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ അമ്മ അപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്കായി എത്തിയിട്ടുണ്ടായിരുന്നു. പുറത്ത് നല്ല ചൂടായതിനാല്‍ കുട്ടിയെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ കിടത്തുകയായിരുന്നു അവര്‍. മൂത്ത കുട്ടിയായ ആറു വയസ്സുകാരന്റെ ഒപ്പം ഭക്ഷണം കൊടുത്താണ് കുഞ്ഞിന് കിടത്തിയത്. നിലത്ത് തുണി വിരിച്ച് അതില്‍ കുഞ്ഞിനെ കിടത്തി വൈകാതെ തന്നെ കുട്ടി ഉറങ്ങിപ്പോയി. 
 
അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഹരി രാമകൃഷ്ണ എന്നയാള്‍ പതിവുപോലെ തന്റെ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ എത്തിയതായിരുന്നു. സ്ഥിരം പാര്‍ക്ക് ചെയ്യുന്ന സ്ഥലം ആയതിനാല്‍ ഹരി അധികം ശ്രദ്ധിച്ചില്ല. 
 
അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, പതിവുപോലെ കാര്‍ പാര്‍ക്കു ചെയ്യുന്നിടത്തേക്ക് പോകുമ്പോഴാണ് കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയത്. മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറിയതോടെ പെട്ടെന്നുതന്നെ ഹരി വാഹനം പിന്നോട്ടെടുത്തു. കുട്ടി കിടക്കുന്നത് താന്‍ ശ്രദ്ധിച്ചില്ലെന്നാണ് ഹരി പോലീസിനോട് പറഞ്ഞത്. കുട്ടിയെ തുണികൊണ്ട് മൂടിയിരിക്കുന്നതായാണ് കണ്ടെന്നും മൊഴി കൊടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അടുത്ത ലേഖനം
Show comments