രാജ്യത്തെ 358 പാസഞ്ചർ സർവീസുകളെ എക്സ്‌പ്രസ്സുകളാക്കി മാറ്റി ഇന്ത്യൻ റെയിൽവേ. വരുമാന വർധനവ് ലക്ഷ്യംവച്ചുള്ളതാണ് പുതിയ നീക്കം. സംസ്ഥാനത്തേയ്ക്കും സംസ്ഥാനത്തിലൂടെയുമുള്ള പത്ത് പാസഞ്ചറുകളാണ് ഇത്തരത്തിൽ എക്സ്‌പ്രെസുകളായി മാറിയത്. ട്രെയിൻ ഗതാഗതം സധാരണ ഗതിയിലകുമ്പോൾ തന്നെ ഇത് പ്രാബല്യത്തിൽവരും. പസഞ്ചറുകൾ എക്സ്‌പ്രെസ്സുകളക്കാനും, എക്സ്‌പ്രസുകൾ സൂപ്പർഫാസ്റ്റുകളാക്കാനും നേരത്തെ റെയിൽവേ തീരുമാനിച്ചിരുന്നു.
ഇതോടെ നിരക്കിൽ കാര്യമായ വർധനവ് വരും പാസഞ്ചറിൽ 10 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എക്സ്‌പ്രസ്സിലെത്തുമ്പോൾ ഇത് 30 രൂപയായി വർധിയ്ക്കും. നാഗർകോവിൽ-കോട്ടയം, കോയമ്പത്തൂർ-മംഗലാപുരം സെൻട്രൽ, കോട്ടയം-നിലമ്പൂർ റോഡ്, ഗുരുവായൂർ-പുനലൂർ, തൃശ്ശൂർ-കണ്ണൂർ, കണ്ണൂർ-കോയമ്പത്തൂർ, മംഗലാപുരം സെൻട്രൽ-കോഴിക്കോട്, പുനലൂർ-മധുര, പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി, പാലക്കാട്-തിരുച്ചെന്തൂർ. എന്നീ സർവീസുകളാണ് സംസ്ഥാനത്ത് എക്സ്‌പ്രസ്സാക്കിയത്.