ബാഗ് നിറയെ പണവുമായാണ് സ്വപ്ന സുരേഷും ശിവശങ്കറും ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപലിന്റെ വിട്ടിൽ എത്തിയത് എന്ന് ഇഡി കോടതിയിൽ. ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജി എതിർത്തുകൊണ്ട് ഹൈക്കോടത്തിയിൽ നൽകിയ വിശദീകരണത്തിലാണ് ചാർട്ടേർഡ് ഇഡിയുടെ പരാമർശം. ബാഗിൽ 30 ലക്ഷം രൂപയുമായാണ് ഇരുവരും തന്നെ കാണാനെത്തിയത് എന്നും പണം കൈകാര്യം ചെയ്യാൻ ആദ്യം താൻ മടിച്ചു എന്നും വേണുഗോപാൽ മൊഴി നൽകിയതായി ഇഡി അറിയിച്ചു.
പണം ശരിയായ ശ്രോതസിൽനിന്നുമുള്ളതാണെന്ന് സ്വപ്ന പറയുകയും, ലോക്കറിൽ സൂക്ഷിയ്ക്കണം എന്ന് അഭ്യർത്ഥിച്ചുവെന്നും വേണുഗോപൽ മൊഴിയിൽ പറയുന്നുണ്ട്. ഈ ചർച്ചകളെല്ലാം നടന്നത് ശിവശങ്കറിന്റെ സാനിധ്യത്തിലാണ് എന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. സ്വപ്നയുമായി ജോയന്റ് ലോക്കർ തുടങ്ങണം എന്ന് ശിവശങ്കർ ആവയപ്പെട്ടു. തുടർന്നാണ് തിരുവനന്തപുരം എസ്ബിഐ ശാഖയിൽ സ്വപ്നയുമായി ചേർന്ന് ലോക്കർ തുറന്നത് എന്ന വേണുഗോപാൽ മൊഴി നൽകിയതായും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ശിവശങ്കറിന് സ്വപ്നയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു, ദിവസം മുഴുവൻ അവർക്ക് വാട്ട്സ് ആപ്പിൽ സന്ദേശം അയക്കാറുണ്ടായിരുന്നു അതുകൊണ്ട് തന്നെ സ്വർണക്കടത്ത് ഉൾപ്പടെയുള്ള സ്വപ്നയുടെ പ്രവർത്തികൾ അറിയാതിരിയ്ക്കാൻ സാധ്യതയില്ല എന്നും ഇഡി വിശദീകരിയ്ക്കുന്നുണ്ട്.