തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ വാഹനാപകടം; തീർത്ഥാടനത്തിന് പോയ നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു
തമിഴ്‌നാട് ദിണ്ടിഗലിന് സമീപമാണ് അപകടം ഉണ്ടായത്.
തമിഴ്‌നാട് ഏര്‍വാടി തീര്‍ഥാടനത്തിന് പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. തമിഴ്‌നാട് ദിണ്ടിഗലിന് സമീപമാണ് അപകടം ഉണ്ടായത്.
കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശികളായ റസീന, ഫസലുദ്ദീന്‍, ഷഹാന, പുല്ലാട് സ്വദേശി ഹിളര്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ റസിയയുടെ മക്കളാണ് മരിച്ച ഫസലുദ്ദീനും ഷഹാനയും. കര്‍ണാടക രജിസ്‌ട്രേഷനുള്ള വണ്ടി ഇവര്‍ സഞ്ചരിച്ച് വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു.