ഗുര്‍മീതിന്റെ പീഡനക്കഥകളെ കടത്തിവെട്ടും ബാബാ സച്ചിദാനന്ദിന്റെ ലീലാവിലാസങ്ങള്‍
ബാബയുടെ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് 40 പെണ്‍കുട്ടികളെ രക്ഷപ്പെറ്റുത്തി !
വിവാദ ആള്‍ദൈവം ബാബാ സച്ചിദാനന്ദിനെതിരെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനക്കഥകള്‍. ഡല്‍ഹിയിലെ രോഹിണി ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ദില്ലി വനിതാ കമ്മീഷന്‍ അംഗങ്ങള്‍, ശിശുക്ഷേമ കമ്മറ്റി, ദില്ലി പൊലീസ് എന്നിവരുള്‍പ്പെട്ട സംഘമാണ് ആശ്രമത്തില്‍ നിന്ന് 40 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.
ആശ്രമത്തിലെ പീഡനകഥകള്‍ പുറംലോകമറിഞ്ഞതോടെ ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം. വിവാദ ആള്‍ദൈവം ബാബാ സച്ചിദാനന്ദിനെതിരെ വിശ്വാസിയും ആശ്രമ അന്തോവാസിയുമായ യുവതിയുടെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആശ്രമത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ടു സ്വാമിക്കെതിരെ നാല് അന്തേവാസികള്‍ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
പറയുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ മടിച്ചാല്‍ മൂന്ന് ബാബമാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇന്ത്യയില്‍ ഉടനീളം ആശ്രമമുള്ള അയാള്‍ തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു.
തങ്ങളെ ബലാത്സംഗം ചെയ്യാനും കെട്ടിയിട്ട് ലൈംഗികാതിക്രമം നടത്താനും രണ്ടു സ്ത്രീകളായിരുന്നു സഹായി. ഡല്‍ഹി, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആശ്രമമുള്ള ആള്‍ദൈവമാണ് സ്വാമി സച്ചിദാനന്ദ്. പരാതി ഉയരുകയും പൊലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ആള്‍ദൈവവും സഹായികളായ സ്വാമിമാരും ഒളിവിലാണ്.