Webdunia - Bharat's app for daily news and videos

Install App

20 വർഷമായി മാസശമ്പളം 450 രൂപ മാത്രം, അടിമപ്പണിയെന്ന് കോടതി, നടപടി

Webdunia
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (20:46 IST)
പ്രയാഗ്‌രാജ്: നാനൂറ്റി അൻപത് രൂപ മാസശമ്പളത്തിൽ ഒരാളെകൊണ്ട് ജോലി ചെയ്യിക്കുന്നത് അടിമപ്പണിയാണെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശത്തിന്റെ ലംഘനമാണിതെന്ന് കോടതി ചൂണ്ടികാട്ടി.
 
2001 മുതൽ ജോലി ചെയ്യുന്ന തനിക്ക് മാസശമ്പളമായി ഇപ്പോഴും 450 രൂപയാണ് നൽകുന്നതെന്ന് ചൂണ്ടികാട്ടി പ്രയാഗ്‌രാജ് ഐ ഹോസ്‌പിറ്റലിലെ ക്ലാസ് ഫോർ ജീവനക്കാരനായ തുഫൈൽ അഹമ്മദ് അൻസാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എല്ലാ തരം ചൂഷണത്തിൽ നിന്നും ഭരണഘടനയുടെ 23ആം അനുഛേദം സംരക്ഷണം നൽകുന്നതായി കോടതി ചൂണ്ടികാട്ടി.
 
നിയമന തീയ്യതി മുതൽ ഇതുവരെയുള്ള കാലാവധി കണക്കാക്കി അൻ‌സാരിക്ക് നിയമപ്രകാരമുള്ള മിനിമം വേതനം നൽകാൻ കോടതി ഉത്തരവിട്ടു. 2001 ഡിസംബർ 31ന് മുൻപ് ജോലിക്ക് കയറിയതിനാൽ 2016ലെ നിയമപ്രകാരം അൻസാരിക്ക് സ്ഥിരനിയമനത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. നാലുമാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി അധികൃതർക്ക് റിപ്പോർട്ട് നൽകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

അടുത്ത ലേഖനം
Show comments