Publish Date: Sat, 06 Feb 2021 (14:04 IST)
Updated Date: Sat, 06 Feb 2021 (14:07 IST)
കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. ഒന്നരവര്‍ഷം മുന്‍പ് കശ്മീരിന്റെ പ്രത്യേക പദവി മാറ്റുന്നതിനു തൊട്ടുമുന്‍പാണ് 4ജി സേവനം തടസപ്പെട്ടിരുന്നത്. 4ജി സേവനം പുനഃസ്ഥാപിച്ചതായി ഭരണകൂട വക്താവ് രോഹിത് കന്‍സാലാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
അതേസമയം കഴിഞ്ഞമാസം 25നായിരുന്നു കശ്മീരില്‍ 2ജി സേവനം പുനഃസ്ഥാപിച്ചത്. ഒരിക്കലും ലഭിക്കാത്തതിലും ഭേദമാണ് വൈകിയെങ്കിലും ലഭിക്കുന്നതെന്ന് ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തിട്ടുണ്ട്.