പിതാവിന്റെ കണ്‍മുന്നില്‍ വെച്ച് കൗമാരക്കാരികളെ കൂട്ടമാനഭംഗത്തിനിരയാക്കി; പീഡനം നടന്നത് ഓടുന്ന കാറില്‍വെച്ച്
പിതാവിന്റെ കണ്‍മുന്നില്‍ വെച്ച് കൗമാരക്കാരികളെ കൂട്ടമാനഭംഗത്തിനിരയാക്കി
പിതാവിന്റെ കണ്‍മുന്നിൽ കൗമാരക്കാരികളായ രണ്ട് പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കി. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ദേവ്ഗഡ് ബാരിയ ടെഹ്സിലിലാണ് സംഭവം. കേസില്‍ അഞ്ചു പേര്‍ അറസ്‌റ്റിലായി മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഭൂത്പാഗ്ലയിലെ കടയിൽനിന്നാണ് അക്രമികൾ പിതാവിനെയും പതിമൂന്നും, പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ ശേഷം ഇവരെ മറ്റൊരു കാറിലേക്ക് ഇവരെ മാറ്റുകയും മാറി മാറി പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയം മറ്റ് പ്രതികള്‍ ബൈക്കുകളിലായി കാറിനെ പിന്തുടർന്നു.
ആറു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടികളെ ക്രൂരമായ രീതിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. മണിക്കൂറോളം നീണ്ട പീഡനത്തിന് ശേഷം മാധവ് ഗ്രാമത്തിൽ പെണ്‍കുട്ടികളെയും പിതാവിനെയും അക്രമിസംഘം ഇറക്കിവിട്ടു.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതികള്‍ പറഞ്ഞെങ്കിലും പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിൽ 13 പ്രതികള്‍ ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.