Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിഫ്റ്റിന്റെ വാതിലിനും പുറത്തേയ്ക്കുള്ള ഗ്രില്ലിനുമിടയിൽ കുടുങ്ങി, അഞ്ചുവയസുകാരന് ദാരുണാന്ത്യം

ലിഫ്റ്റിന്റെ വാതിലിനും പുറത്തേയ്ക്കുള്ള ഗ്രില്ലിനുമിടയിൽ കുടുങ്ങി, അഞ്ചുവയസുകാരന് ദാരുണാന്ത്യം
, ഞായര്‍, 29 നവം‌ബര്‍ 2020 (11:36 IST)
മുംബൈ: ലിഫ്റ്റിന്റെ വതിലിനും പുറത്തേയ്ക്കുള്ള ഗ്രില്ലിനുമിടയിൽ കുടിങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഹൊസെഫ ഷെയ്ഖ് ആണ് അപകടത്തിൽ മരിച്ചത്. മുംബൈയിലെ ധാരാവിലുള്ള ഷാഹു നഗർ പ്രദേശത്തെ കെട്ടിടത്തിലെ നാലാം നിലയിലാണ് സംഭവം ഉണ്ടായത്. കുട്ടി പുറത്തേയ്ക്ക് ഇറങ്ങുയതോടെ ലിഫ്റ്റിന്റെ വാതിലും പുറത്തേയ്ക്കുള്ള ഗ്രില്ലും അടയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലിഫ്റ്റിന് നേരത്തെ തന്നെ തകരാറ് ഉണ്ടായിട്ടും നന്നാക്കിയില്ല എന്ന് കണ്ടെത്തിയാൽ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
 
സഹോദരങ്ങൾക്കൊപ്പമാണ് നാലാം നിലയിലൂള്ള വീട്ടിലേയ്ക്ക് ഷെയ്ഖ് ലിഫ്റ്റിൽ കയറിയത്. നാലാംനിലയിൽ എത്തിയതോടെ മറ്റു സഹോദരങ്ങൾ രണ്ടുപേരും പുറത്തുകടന്നെങ്കിലും ഷെയ്ഖ് ലിഫ്റ്റിന് പുറത്തെത്തിയതോടെ ലിഫ്റ്റിന്റെ വാതിലും പുറത്തേയ്ക്കിറങ്ങാനുള്ള ഗ്രില്ലും അടയുകയും ലിഫ്റ്റ് താഴേയ്ക്ക് നീങ്ങുകയുമായിരുന്നു. ലിഫ്റ്റ് ഷാഫ്റ്റിനിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ സിയോൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയ്ക്കാണോ വട്ടെന്ന് തോമസ് ഐസക് വ്യക്തമാക്കണം; കെഎസ്എഫ്ഇ വിവാദത്തിൽ ചെന്നിത്തല