Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം ഗുജറാത്തില്‍; കണ്ടെത്തിയത് ശോചനാലയത്തില്‍ നിന്നും

വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം ഗുജറാത്തില്‍; കണ്ടെത്തിയത് ശോചനാലയത്തില്‍  നിന്നും
, ചൊവ്വ, 27 മാര്‍ച്ച് 2018 (18:33 IST)
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പൽഘാൽ ജില്ലയിൽ നിന്നും കാണാതായ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം ഗുജറാത്തിലെ നവ്സാരി റെയിൽവേ സ്റ്റേഷനു സമീപത്തെ ടോയ്‌ലെറ്റിൽ നിന്നും കണ്ടെത്തി. 
റെയിൽവേ പൊലീസാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത് 
 
കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് പൽഘാർ ജില്ലയിലെ നരസോപ്പരയിൽ വീട്ടിൽ നിന്നും കുട്ടിയെ കാണാതാകുന്നത്. തുടർന്ന് പെണ്‍കുട്ടിയുടെ പിതാവ് സന്തോഷ് ബാല്‍ചന്ദ്ര സനോജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 
 
പ്രദേശത്തെ സി സി ടി വി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ഒരു സ്ത്രീ തട്ടികൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. 
 
തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി തിങ്കളാഴ്ചയാണ് പൽഘാർ പൊലിസിൻ വിവരം ലഭിച്ചത്. നവ്സാരി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം പൽഘാർ പൊലീസിനു കൈമാറി. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യക്തികളുടെ ഇലക്ട്രോണിക് ചികിത്സാ രേഖകൾ സംരക്ഷിക്കാൻ നിയമം ഒരുങ്ങുനു