കർഷക സമരം പതിനഞ്ചാം ദിവസം പിന്നിടുമ്പോൾ സമരം അതിശക്തമായി തന്നെ മുന്നോട്ട്കൊണ്ടുപോവുമെന്ന മുന്നറിയിപ്പ് നൽകി കർഷകർ. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്നായി 1200 ട്രാക്‌റ്ററുകളിൽ ഏകദേശം 50,000ത്തോളം കർഷകരാണ് ഡൽഹിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്.
ആറ് മാസക്കാലത്തേക്കാവശ്യമായ ഭക്ഷണസാമാഗ്രികൾ കരുതിയാണ് ഇവർ എത്തുന്നത്. ഞങ്ങളെ കൊല്ലുന്നതിനെ പറ്റി മോദി സർക്കാർ തീരുമാനം എടുക്കട്ടെ.മറ്റെന്ത് സാഹചര്യം ഉടലെടുത്താലും ഞങ്ങളിനി തിരികെ പോകില്ല.കർഷക സംഘടനയായ മസ്‌ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സത്‌നം സിങ് പന്നു ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിക്കു തിരിച്ചിട്ടുണ്ട്. സമരക്കാരെ തടയുന്നതിൽ നിന്നും സംസ്ഥാനസർക്കാരുകൾ പിന്നോട്ട്പോകണമെന്ന് കര്‍ഷകനേതാക്കള്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. അതേസമയം കര്‍ഷക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും പറഞ്ഞു കൊണ്ട് കര്‍ഷക നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കർഷക സമരത്തെ പ്രതിരോധിക്കാനായി രാജ്യത്തുടനീളം കിസാൻ സഭകൾ ചേരാനാണ് ബിജെപിയുടെ തീരുമാനം.