Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ചരിയ്ക്കുന്ന ചായക്കടയുമായി കെഎസ്ആർടിസി, ആദ്യം നിരത്തിലിറങ്ങുക രണ്ട് ബസ്സുകൾ !

സഞ്ചരിയ്ക്കുന്ന ചായക്കടയുമായി കെഎസ്ആർടിസി, ആദ്യം നിരത്തിലിറങ്ങുക രണ്ട് ബസ്സുകൾ !
, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (09:38 IST)
മറ്റു വരുമാനങ്ങൾ കണ്ടെത്താൻ പുതിയ പദ്ധതികൾ ആവിഷ്കരിയ്ക്കുകയാണ് കെഎസ്ആർടിസി, അടുത്തിടെയാണ് പ്രവർത്തനരഹിതമായ ബസുകൾ ഷോപ്പുകളാക്കി മാറ്റുന്ന ബസ് ഷോപ്പ് പദ്ധതി തുടങ്ങിയത്. ബസുകളിൽ മിൽമ ബൂത്തുകൾ പ്രവർത്തനം ആരംഭിയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ സഞ്ചരിയ്ക്കുന്ന ചായക്കട നിരത്തിലിറക്കാൻ തയ്യാറെടുക്കുകയാണ് കെഎസ്ആർടിസി. തിരുവനന്തപുരത്താണ് പദ്ധതി ആരംഭിയ്ക്കുന്നത്. കുടുംബശ്രീയ്ക്കാണ് മൊബൈൽ ചായക്കടയുടെ നടത്തിപ്പ് ചുമതല.
 
ചായ, കാപ്പി ചെറു പലഹാരങ്ങൾ എന്നിവയാണ് മൊബൈൽ ചായക്കടയിൽ ലഭ്യമാവുക. സര്‍വീസില്‍നിന്ന് പിന്‍വലിച്ച ബസുകള്‍ രൂപമാറ്റംവരുത്തിയാണ് മൊബൈൽ ചായക്കടളാക്കി മാറ്റുന്നത്. പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ മൊബൈൽ ടീ ഷോപ്പുകളുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഈ മാസം 21 മുതൽ ആദ്യഘട്ടത്തില്‍ രണ്ടുബസ്സുകളാണ് നിരത്തിലിറങ്ങുക. തമ്പാനൂര്‍, കിഴക്കേക്കോട്ട, ശംഖുംമുഖം, കോവളം, ടെക്‌നോപാര്‍ക്ക്, മ്യൂസിയം, വേളി എന്നിവിടങ്ങളിലായിരിക്കും ഈ ചായക്കടകൾ ഓടിയെത്തുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ട് മാസങ്ങൾക്ക് ശേഷം മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും