56 കാരന്റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തത് 91 പിന്നുകള്‍ !
ഇയാള്‍ക്ക് വിശക്കുമ്പോള്‍ സാധാരണ ഭക്ഷണമല്ല വേണ്ടത്; പകരം എന്താണെന്ന് അറിയണോ?
വിശക്കുമ്പോള്‍ സാധാരണ ഭക്ഷണം കഴിക്കാറാണ് പതിവ്. എന്നാല്‍ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ ഒരു 56 കാരനറ്റെ കഴുത്തില്‍ നിന്നും നീക്കം ചെയ്തത് 91 പിന്നികളാണ്. പിന്നുകള്‍ ഭക്ഷണമാക്കി ജീവിച്ചിരുന്ന രാജസ്ഥാന്‍ സ്വദേശി ബദരീലാലാന്റെ കഴുത്തില്‍ നിന്നാണ് ഡോക്ടര്‍മാര്‍ 91 പിന്നുകള്‍ നീക്കം ചെയതത്.
ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് ബദരീലാലിന്റെ കഴുത്തില്‍ നിന്നും പിന്നുകള്‍ പുറത്തെടുത്തത്. കുടാതെ ആറു ദിവസത്തേക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.150 പിന്നുകള്‍ ബദരീലാലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. ധമനികളിലേക്കും ശ്വാസകോശത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും ഇത് വ്യാപിക്കുകയം ചെയ്തു. ഇത് ബദരീനാഥിന്റെ ജീവന് തന്നെ ഇത് ഭീഷണിയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.