Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏപ്രിൽ ഒന്ന് മുതലുള്ള കാലയളവിൽ കൊവിഡ് മൂലം രാജ്യത്ത് അനാഥരായത് 577 കുട്ടികൾ, സംര‌ക്ഷണം ഉറപ്പുവരുത്തിയെന്ന് സ്മൃ‌തി ഇറാനി

ഏപ്രിൽ ഒന്ന് മുതലുള്ള കാലയളവിൽ കൊവിഡ് മൂലം രാജ്യത്ത് അനാഥരായത് 577 കുട്ടികൾ, സംര‌ക്ഷണം ഉറപ്പുവരുത്തിയെന്ന് സ്മൃ‌തി ഇറാനി
, ബുധന്‍, 26 മെയ് 2021 (12:21 IST)
ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ മെയ് 25 വരെയുള്ള കാലയളവിൽ കൊവിഡ് 19 ബാധിച്ച് രാജ്യത്ത് 577 കുട്ടികൾ അനാഥരായതായി കേന്ദ്രം. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ഈ വിവരം അറിയിച്ചത്.
 
കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എല്ലാ വിധ സംരക്ഷണവും പിന്തുണയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ 577 കുട്ടികള്‍ രാജ്യത്തൊട്ടാകെ അനാഥരായതായതായി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നൽകിയ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നതായും സ്മൃതി ഇറാനി ട്വീറ്റ് ചെയ്‌തു.
 
 
കുട്ടികൾ നിലവിൽ അതാത് ജില്ലാ അധികൃതരുടെ നിരീക്ഷണത്തിലും സംരക്ഷണത്തിലുമാണുള്ളത്. കുട്ടികൾക്ക് വിദഗ്ധസംഘത്തിന്റെ കൗൺസലിങ് സംവിധാനം ലഭ്യമാണ്. ഈ കുട്ടികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി തദ്ദേശ ഭരണകൂടങ്ങളുടെ പക്കലുള്ള ഫണ്ട് നിലവില്‍ പര്യാപ്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്