ആരോഗ്യനില വഷളായതിനെ തുടർന്ന് കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുദ്ധദേബിന്റെ ഓക്‌സിജൻ നില ഇന്ന് തൊണ്ണൂറിൽ താഴെ എത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എഴുപത്തിയേഴുകാരനായ ബുദ്ധദേബിന് മറ്റ് അസുഖങ്ങൾ കൂടി ഉള്ളതിനാൽ മുൻകരുതൽ എന്ന രീതിയിലാണ് നടപടി. ബുദ്ധദേബിന്റെ ഭാര്യ മിറയും കൊവിഡ് ബാധിതയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ ഇന്നലെയാണ് തിരികെ വീട്ടിലേക്ക് പോയത്.