വർണശബളമായി ഹോളി ആഘോഷിക്കാൻ പറ്റിയ 6 സ്ഥലങ്ങളിതാ

ശനി, 16 മാര്‍ച്ച് 2019 (12:34 IST)
നിങ്ങ‌ൾ ഹോളി ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, ഹോളിയുടെ വർണങ്ങ‌ളേയും സംഗീതത്തേയും സിനേഹിക്കുന്നുവെങ്കിൽ പരമ്പരാഗതമായി ഹോളി ആഘോഷിക്കുന്ന ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യൂ. അനുഭവിച്ചറിയൂ ഹോളിയുടെ ആവേശം. ഇന്ത്യയിൽ പല സ്ഥലങ്ങ‌ളിലും ഹോളി ആഘോഷിക്കുന്നുണ്ട്. ഹോളി ആചരിക്കുന്ന ഇന്ത്യയിലെ 6 സ്ഥലങ്ങ‌ൾ പരിചയപ്പെടാം.
 
1. ലത് മർ ഹോളി, ബർസാന, ഉത്തർപ്രദേശ്
 
ഹോളി ആഘോഷ രീതിയിലെ വ്യത്യസ്ഥതയാൽ പ്രശസ്തി നേടിയ സ്ഥലങ്ങ‌ളാണ് ഉത്തർപ്രദേശിലെ ഗോവർദ്ധൻ, ബർസാന, നന്ദ്ഗോൺ. ഹോളിയുടെ പ്രധാന ദിവസങ്ങ‌ൾക്ക് ഒരാഴ്ച മുമ്പ് തന്നെ അഘോഷങ്ങ‌ൾ ആരംഭിക്കും. ശ്രീകൃഷ്ണനേയും രാധയേയും അനുസ്മരിച്ച് സംഗീതത്തിനൊപ്പം മധുരം വലിച്ചെറിഞ്ഞ് ആഹ്ലാദിക്കുകയും ചെയ്യുന്നു.
 
2. ബസന്ത് ഉത്സവം, പുരുലിയ, വെസ്റ്റ് ബംഗാൾ
 
ഐതീഹ്യപരമായ രീതിയിലാണ് ഇവിടെ ഹോളി ആഘോഷിക്കുന്നത്. മൂന്ന് ദിവസമാണ് ആചാരങ്ങ‌ൾ ഉണ്ടാകുക. നാട്യ നൃത്തത്തിനൊപ്പം വെസ്റ്റ് ബംഗാളികളുടെ പാട്ടും ഉണ്ടാകും. കൊൽക്കത്തയിൽ നിന്നും ട്രെയിൻ വഴി 6 മണിക്കൂർ നേരത്തെ യാത്രയാണ് പുരുലിയയിലേക്കുള്ളത്.
 
3. ഹോള മൊഹല്ല, ആനന്ദ്പുർ സാഹിബ്, പഞ്ചാബ്
 
സിക്കുകാരുടെ രീതിയിലാണ് ഇവിടെ ഹോളി ആഘോഷിക്കുന്നത്. വർണ ശമ്പ‌ളമായ രീതിയിൽ മൂന്ന് ദിവസമാണിവരുടെ ഹോളി ആഘോഷം. നീല നിറത്തിലുള്ള വസ്ത്രങ്ങ‌ളാണ് ധരിക്കുക. ഇവിടെ എത്തിയാല്‍ വളരെ മനോഹരമായ ചിത്രങ്ങ‌ൾ പകർത്താൻ കഴിയും.
 
4. മധുരയിലേയും വൃന്ദാവനിലെയും പരമ്പരാഗതമായ ഹോളി
 
മധുരയിലെയും വൃന്ദാവനിലേയും ഹോളി ആഘോഷത്തിനൊപ്പം പ്രശസ്തമായ ബാങ്ക്-ബിഹാരി അമ്പലം സന്ദർശിക്കാനും സാധിക്കും. ഒരാഴ്ചയാണ് ഇവിടുത്തെ ഹോളി ആഘോഷം.
 
5. ബസന്തോത്സവം, ശാന്തിനികേതൻ
 
രവീന്ദ്രനാഥ ടാഗോറിന്റെ സംഗത്തിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്താണ് ഇവിടുത്തെ ആൾക്കാർ അതിഥികളെ ഹോളിയിലേക്ക് സ്വീകരിക്കുക. വർണങ്ങ‌ൾ പരസ്പരം എറിഞ്ഞ് ആഹ്ലാദിക്കുന്നത് ടൂറിസ്റ്റുകൾക്ക് ഹരമാണ്.
 
6. റോയൽ ഹോളി, ഉദയ്പുർ
 
ഹോളിയുടെ തലേദിവസം ഹോളിക്ക ദഹാൻ എന്ന പേരിൽ ആഘോഷിക്കുന്നു. ഈ ദിവസം നഗരത്തിലെ എല്ലാവരും പ്രാർത്ഥനാ നിരതരാകുകയും നൂറു കണക്കിനു അഗ്നി ഹോമം ഒരുക്കുകയും ചെയ്യുന്നു. ജഗദീഷ് കോവിലിലെ ആയിരിക്കും ഏറ്റവും വലുത്. ഈ വർഷത്തെ ഹോളി വർണശമ്പളമായ രീതിയിൽ ആഘോഷിക്കാൻ അനുയോജ്യമായ സ്ഥലങ്ങ‌ളാണിത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മാറിമറിഞ്ഞ് പട്ടിക; വയനാട്, ഇടുക്കി സീറ്റുകൾക്കായി തർക്കം മുറുകുന്നു - ഉമ്മൻചാണ്ടിക്കു സാധ്യതയേറുന്നു!