ഡൽഹി: രാജ്യത്ത് ഭീതി പടർത്തി കോവിഡ് ബാധിതരുടെ എണ്ണം വർധിയ്ക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ട് മണീക്കുറിനിടെ മാത്രം 302 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ കോവിഡ് ബാധിതരുടെ എണ്ണം 3,374 ആണ്. 264 പേർ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 77 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരിച്ചത്. 24 പേർ മഹാരാഷ്ട്രയിൽ വൈറസ് ബാധയെ തുടർന്ന് മരിച്ചു. ധാരാവിയിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്ന് രണ്ട് പേർക്ക് കൂടി ധാരാവിയിൽ രോഗബാധ സ്ഥിരീകരിച്ചു. 625 പേർക്കാണ് മഹരാഷ്ട്രയിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.