Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19; പാകിസ്ഥാന് 45 കോടി പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ, വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?

കൊവിഡ് 19; പാകിസ്ഥാന് 45 കോടി പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ, വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?

അനു മുരളി

, ശനി, 4 ഏപ്രില്‍ 2020 (19:31 IST)
കോവിഡ് 19 പ്രതിസന്ധി നിലനിൽക്കേ നിരവധി കായിക - സിനിമാ താരങ്ങൾ സഹായധനം പ്രഖ്യാപിച്ചിരുന്നു. പിഎം കെയേര്‍സിലും മറ്റ് ചാരിറ്റി സ്ഥാപാനങ്ങള്‍ക്കുമാണ് ഇവർ ധനസഹായം നൽകിയത്. ഒപ്പം, നിരവധി വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്. ഷാരൂഖ് ഖാൻ ആണ് വ്യാജന്മാരുടെ അവസാന ഇര.
 
പാകിസ്ഥാന് ഷാരൂഖ് 45 കോടി പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഷാരൂഖ് പാകിസ്ഥാനായി 45 കോടി പ്രഖ്യാപിച്ചതായി പറയുന്ന വീഡിയോയാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ഇതോടെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തി. ഇന്ത്യയ്ക്ക് താരം ഒരു രൂപ പോലും നൽകിയെല്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
 
എന്നാല്‍ ട്വിറ്ററില്‍ പ്രചരിക്കുന്ന 2017ലേതാണ്. ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 219 ആള്‍ക്കാരാണ് മരിച്ചത്.  അന്ന് ഷാരൂഖ് 45 കോടി നല്‍കിയതായി കിംവദന്തികളും പ്രചരിച്ചിരുന്നു. ആ വാര്‍ത്തയാണ് ട്വിറ്ററില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി,422 പേർക്കും വൈറസ് ബാധിച്ചത് ഒരേ സ്ഥലത്ത് നിന്ന്