ഒറ്റദിവസം 28,637 പേർക്ക് കൊവിഡ് ബാധ, 551 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,49,553

ഞായര്‍, 12 ജൂലൈ 2020 (10:41 IST)
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28,637 പേർക്ക് കൊവിഡ് ബാധ. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടര ലക്ഷത്തോട് അടുക്കുകയാണ്. 8,49,553 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 
 
2,92,258 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 5,34,621 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,46,600 ആയി. 10,116 പേർ മഹാരാഷ്ട്രയിൽ കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. 1,34,226 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. 1,898 ആണ് താമിഴ്നാട്ടിലെ മരണസംഖ്യ. 1,10,921 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയിൽ 3,334 പേർക്ക് ജീവൻ നഷ്ട്രമായി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്വപ്നയും സന്ദീപുമായി എൻഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു