Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥിരമായി ഇറച്ചി കഴിയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം

സ്ഥിരമായി ഇറച്ചി കഴിയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം
, ശനി, 11 ജൂലൈ 2020 (16:57 IST)
പലതരം ഇറച്ചി വിഭവങ്ങൾ ചൂടോടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. വഴിവക്കിലെ കടകളിൽ ഇറച്ചി മൊരിയുന്നതിന്റെ മണം വേഗത്തിൽ തന്നെ നിങ്ങളെ ആ കടയിലെത്തിക്കുന്നുണ്ടോ? എങ്കിൽ വയറു നിറച്ച് ഇറച്ചി കഴിക്കുന്നതിന്നു മുൻപ് ചില സത്യങ്ങൾ മനസ്സിലാക്കൂ.
 
സംസ്കരിച്ച ഇറച്ചിയും, റെഡ് മീറ്റും സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ കരൾ രോഗത്തിൽ തുടങ്ങി അർബുദത്തിൽ വരെ എത്തിച്ചേരാം എന്നാണ് ഇസ്രയേലിൽ നടത്തിയ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത്. സ്ഥിരമായി  മാംസാഹാരം കഴിക്കുന്നവരിൽ ഗുരുതര കരൾ രോഗമായ നോൺ ആൽക്കഹോളിക് ഫാറ്റി ഡിസീസ് കൂടുതലായും കണ്ടുവരുന്നതായി പഠനം തെളിയിക്കുന്നു. ഇസ്രായേലിലെ ഹൈഫ സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 
 
പഠനത്തിൽ മാംസാഹാരങ്ങൾ കൂടുതലും കഴിക്കുന്നത് യുവാക്കളാണെന്നു കണ്ടെത്തി. വറുത്തതോ ഗ്രിൽ ചെയ്തതോ ആയ മാംസമാണ് കഴിക്കുന്നവിൽ കൂടുതലും. ഇവർ ഉയർന്ന ബോഡി മാസ് ഇന്റക്സ് ഉള്ളവരായി മാറുന്നതായി പഠനം പറയുന്നു. ശരീരത്തിലെത്തുന്ന ഉയർന്ന കലോറിയാണ് ഇതിന് കാരണം. ഇത്തരക്കാരിൽ നോൺ ആൽക്കഹോളിക് ഫാറ്റി ഡിസീസ്, ടൈപ്പ് 2 ഡയബറ്റിക്സ് എന്നിവയിൽ തുടങ്ങി അർബുദം വരെ കണ്ടെത്തിയതായി പഠനം തെളിയിക്കുന്നു. യുവാക്കളും മധ്യവയസ്കരുമായ 375 പേരിലാണ് പഠനം നടത്തിയത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്തരീക്ഷ മലിനീകരണം മറവിരോഗത്തിന് കാരണമാകുമെന്ന് പഠനം