Webdunia - Bharat's app for daily news and videos

Install App

ഡ്രൈവിംഗ് ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിച്ചേക്കും; നടപടിക്രമങ്ങള്‍ ആരംഭിച്ചു

ഡ്രൈവിംഗ് ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിച്ചേക്കും; നടപടിക്രമങ്ങള്‍ ആരംഭിച്ചു

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (17:09 IST)
രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. ഒക്‍ടോബറോടെ ഡ്രൈവിംഗ് ലൈസൻസുകൾക്കും പുതിയ വാഹന രജിസ്ട്രേഷനും ആധാർ നിർബന്ധമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. നടപടിക്കാവശ്യമായ മാറ്റങ്ങൾ കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

നിരവധി വ്യാജ ലൈസൻസുകൾ രാജ്യത്ത് അനുവദിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിക്കാൻ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കൂടാതെ റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ എളുപ്പത്തിൽ പിടികൂടാനും ഇത് വഴി സാധിക്കുമെന്നും കേന്ദ്രം അവകാശപ്പെടുന്നു.

ഒരേ പേരിൽ പല ലൈസൻസുകൾ നൽകുന്നത്, ഗതാഗത, ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ, വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കൽ തുടങ്ങിയവയെ തടയാൻ ഈ നീക്കം സഹായിക്കുമെന്നാണു കേന്ദ്രത്തിന്റെ പ്രതീക്ഷ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം; അപകടം ഉണ്ടായാല്‍ സ്ഥലം ഉടമയ്‌ക്കെതിരെ നിയമനടപടി

തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ ഈ ഭാഗത്ത് ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം; ശ്രദ്ധിക്കുക

കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി; വെട്ടേറ്റ് ഭാര്യ ആശുപത്രിയില്‍

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യ പ്രതിനിധി സംഘത്തെ ചൈന, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അയക്കില്ല

അടുത്ത ലേഖനം
Show comments