Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈമാസം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാര്‍ഡ് നഷ്ടമാകും; നിയമ നടപടി നേരിടേണ്ടിവരും

ഈമാസം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാര്‍ഡ് നഷ്ടമാകും; നിയമ നടപടി നേരിടേണ്ടിവരും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 19 ജൂണ്‍ 2023 (08:33 IST)
ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. അങ്ങനെ പ്രവര്‍ത്തനരഹിതമായാല്‍ ആദായനികുതി നിയമം അനുസരിച്ച് നിയമനടപടി നേരിടേണ്ടിവരും. നികുതി അടയ്ക്കുന്നതിനും ഇതോടെ ബുദ്ധിമുട്ട് നേരിടേണ്ടിവരും. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം കൂടെ ആയതിനാല്‍ ബാങ്ക് ഇടപാടുകള്‍ക്കും അത് തടസ്സമാകും.
 
നിരവധി തവണ സമയപരിധി നീട്ടിയശേഷമാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അന്തിമ തീയ്യതി ജൂണ്‍ 30 വരെ നീട്ടിയത്. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും  എന്നതിന് പുറമെ ഉയര്‍ന്ന ടിഡിഎസ് അടയ്ക്കേണ്ടിവരും. 20 ശതമാനമോ ബാധകമായ നിരക്കോ ഇതില്‍ ഏതാണ് കൂടുതല്‍ അത് ടിഡിഎസ് ആയി അടയ്ക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രം; പിണറായിയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍