ജനന,മരണ രജിസ്ട്രേഷനുകൾക്ക് ആധാർ നമ്പർ നിർബന്ധമില്ലെന്ന് രജിസ്ട്രാർ ജനറലിന്റെ ഓഫീസ് അറിയിച്ചു. 1969ലെ നിയമപ്രകാരമാണ് രാജ്യത്ത് ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് രജിസ്ട്രാർ ജനറൽ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആഭ്യന്തര മന്ത്രാലയം ഇറക്കിയ സർക്കുലറിൽ ജനന, മരണ രജിസ്ട്രേഷന് ആധാർ തിരിച്ചറിയൽ രേഖയായി അംഗീകരിക്കുമെന്ന് അറിയിപ്പുണ്ടായിരുനു. ആധാർ ഹാജരാക്കണമോയെന്ന് അപേക്ഷകന് തീരുമാനിക്കാം.