അടുത്ത വര്‍ഷം തുടക്കത്തില്‍ ഒന്നിലധികം സ്രോതസുകളില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇപ്പോള്‍ നാല് കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ ട്രയലുകളാണ് ഇന്ത്യയില്‍ നടക്കുന്നത്.
ജനസംഖ്യ കണക്കിലെടുത്ത് ഒരു വാക്‌സിന്‍ ഉല്‍പാദകര്‍ക്ക് മാത്രം ഇന്ത്യയുടെ ആവശ്യം നിറവേറ്റാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം വാക്‌സിന്‍ നല്‍കേണ്ടത് ആര്‍ക്കാണെന്നകാര്യത്തില്‍ വിദഗ്ധസംഘം മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.