മധ്യപ്രദേശിൽ ഐ ഐ ടി ബിരുദധാരിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (16:05 IST)
മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഐ ഐ ടി ബിഒരുദധാരിയെ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അരവിന്ദ് കെജ്രിവാൾ. ഐ ഐ ടി ബിരുദധാരിയായ അലോക് അഗർവാളിനെയാണ് എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
 
എന്തുകൊണ്ടും യോഗ്യനായ അഗര്‍വാളിനെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയാണെന്ന് കെജ്രിവാള്‍ ഇന്‍ഡോറിലെ റാലിയെ അഭിസംബോധന ചെയതുകൊണ്ട് പറഞ്ഞു.
 
ഐ ഐ ടിയിൽ നിന്നും ബിരുദമെടുത്ത് അമേരിക്കയിൽ ഉന്നത പഠനം പൂർത്തിയാക്കിയതിന് ശേഷം സ്വന്തംനാട്ടിൽ പ്രവർത്തിക്കുന്നതിനായി ഇയാൾ മധ്യപ്രദേശിൽ തന്നെ തുട്രരുകയായിരുന്നു. നർമദ ബച്ചാവോ അന്തോളനിൽ നേതൃത്വം നൽകിയ ഒരാളാണ് അലോക് അഗർവാൾ. 
 
2014ലാണ് അലോക് ആം ആദ്മിയിലെത്തുന്നത്. ഖണ്ഡവ ലോക്സഭ സീറ്റിൽ നിന്നും ആം ആദ്മിക്ക് വേണ്ടി നേരത്തെ അലോക് മത്സരിച്ചിട്ടുണ്ട്. ഇതിൽ പരാജയപ്പെട്ടെങ്കിലും 16,800 വോട്ടുകൾ മണ്ഡലത്തിൽ അലോക് നേടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധം: 66 അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് അമേരിക്ക പിന്മാറി

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ ആവശ്യപ്പെട്ടിട്ടില്ല: കെ സുരേന്ദ്രന്‍

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്യും: എകെ ബാലന്റെ പ്രസ്താവന ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്ന് ടിപി രാമകൃഷ്ണന്‍

പാക്കിസ്ഥാനില്‍ നിന്ന് യുദ്ധവിമാനം വാങ്ങാന്‍ ബംഗ്ലാദേശ്; വിമാന സര്‍വീസ് 29ന് പുനരാരംഭിക്കും

റെക്കോര്‍ഡ് വില; സ്വര്‍ണ്ണത്തിന് സമാനമായി വെള്ളിക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments