Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുണ്യം ഈ മുഹൂർത്തം: തിങ്കളാഴ്ച സന്ധ്യക്ക് കർക്കിടക സംക്രമണം

പുണ്യം ഈ മുഹൂർത്തം: തിങ്കളാഴ്ച സന്ധ്യക്ക് കർക്കിടക സംക്രമണം
, തിങ്കള്‍, 16 ജൂലൈ 2018 (13:09 IST)
സൂര്യൻ ഉത്തരായനത്തിൽ നിന്നും ദക്ഷിണായത്തിലേക്ക് കടക്കുന്ന പുണ്യു മുഹൂർത്തമാണ് കർക്കിടക സംക്രമണം. വർഷത്തിൽ ഒരു ദിനമാണ് ഇത് സംഭവിക്കുക. മിഥുനമാസത്തിലെ അവസാന ദിനമാണ് കർക്കിടക സംക്രമണം നടക്കുക തിങ്കളാഴ്ച സന്ധ്യയോടെയാണ് ഈ പുണ്യ മുഹൂർത്തം. 
 
ഏറെ പ്രാധാന്യമർഹിക്കുന്ന മുഹൂർത്തമാണിത്. ഈ അവസരത്തിൽ വീടുകൾ മുഴുവൻ ശുദ്ധമാക്കി ചാണക വെള്ളമോ പുണ്യാഹമോ തളിക്കണം. ചേട്ടാ ഭഗവതിയെ വീട്ടിൽ നിന്നും പുറത്താക്കുക എന്നതാണ് ഇതിനു പിന്നിൽ. വിടു ശുദ്ധിയാക്കിയതിന് ശേഷം ഗൃഹനാഥ ചേട്ടാ ഭഗവതി പുറത്ത് ശ്രി ഭഗവതി അകത്ത് എന്ന് പറയണം. വീട്ടിലെ ദോഷങ്ങൾ അകറ്റി ശ്രീ ഭഗവതിയെ വരവേൽക്കാനാണിത്.
 
വീടിനകത്തെ നഗറ്റീവ് എനർജ്ജികളെ ഒഴിവാക്കി പോസിറ്റീവ് എനർജ്ജിയെ അകത്തേക്ക് സ്വീകരിക്കുന്ന ഒരു പ്രവർത്തിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇതിലൂടെ കർക്കിടക മാസത്തിലേക്ക് ഒരുങ്ങുക കൂടിയാണ് ചെയ്യേണ്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാൾ ദിനത്തിൽ ഈ വഴിപാട് നടത്തിയാൽ ?