കേരളത്തിന് സഹായവുമായി ആം ആദ്മി പാർട്ടി; ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് അരവിന്ദ് കെജ്രിവാൾ

ശനി, 18 ഓഗസ്റ്റ് 2018 (17:38 IST)
പ്രളയക്കെടുതിയിൽ കനത്ത ദുരിതം അനുഭവിക്കുന്ന കേരളത്തിന് സാഹായവുമായി ആം ആദ്മി പാർട്ടി. ആം ആദ്മി പാർട്ടിയുടെ എല്ലാ എം എൽ എമാരുടെയും മന്ത്രിമാരുടെയും ഒരു മാസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. 
 
നേരത്തെ 10 കോടി രൂപ കേരളത്തിന് ഡൽഹി സർക്കാർ ധനസഹായം നൽകിയിരുന്നു. ഇത് കൂടാതെയാണ് പാർട്ടിയിലെ മുഴുവൻ ജനപ്രതിനിധികളുടെയും ഒരു മാസത്തെ ശമ്പളം നൽകുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കേരളത്തിലെ പ്രളയക്കെടുതി; പ്രാര്‍ഥനകളും പൂജകളുമായി വിശാലും സംഘവും മധുര മീനാക്ഷി ക്ഷേത്രത്തില്‍