Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് സഞ്ജയ് സിംഗ്

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് സഞ്ജയ് സിംഗ്
ന്യൂഡല്‍ഹി , വ്യാഴം, 1 ജൂണ്‍ 2017 (17:55 IST)
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്‌ജി മഹേഷ് ചന്ദ്ര ശര്‍മ ആവശ്യപ്പെട്ടതിന് പിന്നാലെ വിചിത്രമായ ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് രംഗത്ത്.

ആടിനെ ദേശീയ സഹോദരിയാക്കണമെന്നാണ് സഞ്ജയ് സിംഗ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. “ ആടിന്റെ പാല് ആരോഗ്യത്തിന് നല്ലതാണെന്ന മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. അതിനാല്‍ ആടിനെ ദേശീയ സഹോദരിയാക്കണം ” - എന്നാണ് സഞ്ജയ് സിംഗിന്റെ ആവശ്യം.

അതേസമയം, സഞ്ജയ് സിംഗിന്റെ ആവശ്യം ബിജെപിയെ പരിഹസിച്ചു കൊണ്ടുള്ളതാണോ എന്ന കാര്യത്തില്‍ സംശയമുയരുന്നുണ്ട്. അദ്ദേഹത്തിന്റെ ആവശ്യത്തെ അനുകൂലിച്ചും പരിഹസിച്ചും നൂറ് കണിക്കിനാളുകളാണ് ട്വിറ്ററില്‍ കമന്റ് രേഖപ്പെടുത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരിച്ച സഹോദരന്‍ റൈഡിന് പോകാമെന്ന് ആവശ്യപ്പെട്ടു, യുവാവ് ശവക്കല്ലറ പൊളിച്ച് ശവപ്പെട്ടിയെടുത്തു പിന്നെ നടന്നത് ഇങ്ങനെ ! വീഡിയോ വൈറലാകുന്നു