പി ജെ ജോസഫിനെ കേരളാ കോൺഗ്രസിന് വേണ്ടെന്ന് ഏകദേശം ഉറപ്പായി, സിറ്റ് ലഭിച്ചില്ലെങ്കിൽ ഇടതുമുന്നണിയിലേക്കോ ?
, തിങ്കള്‍, 4 മാര്‍ച്ച് 2019 (16:24 IST)
കേരളാ കോൺഗ്രസ് പിളരും എന്ന് സൂചന നൽകുന്നതാണ് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മണിയുടെ ഇന്നത്തെ വെളിപ്പെടുത്തൽ. പാർട്ടിക്ക് ലഭിക്കുന്ന സീറ്റിൽ ആര് മത്സരിക്കും എന്ന് പാർട്ടിയാണ് തീരുമാനം എടുക്കുക എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം കേരളാ കോൺഗ്രസിന് രണ്ട് മണ്ഡലങ്ങൾ വേണം എന്നും അതിൽ ഒന്നിൽ താൻ തന്നെ മത്സരിക്കും എന്നും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് പി ജെ ജോസഫ് രംഗത്തെത്തിയതിനെതിരെ നേരത്തെ കെ എം മാണിയും രംഗത്തെത്തിയിരുന്നു.
പി ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ജോസ് കെ മാണി ഈ മറുപടി നൽകിയത്. മത്സരിക്കാൻ അവസരം നൽകിയില്ലെങ്കിൽ പാർട്ടി പിളർത്തി പുറത്തുപോകും എന്ന പി ജെ ജോസഫിന്റെ ഭീഷണികൾ നില നിൽക്കുമ്പോഴാണ് ഈ പരസ്യ പ്രസ്ഥാവന എന്നത് പാർട്ടി നേതൃത്വത്തിന് പി ജെ ജോസഫിനോടുള്ള എതിർപ്പ് വ്യക്തമാക്കുന്നതാണ്.
ലയനംകൊണ്ട് പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടാം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്ന കെ എം മാണിയുടെ പ്രസ്ഥാവനയും പാർട്ടി നേതൃത്വത്തിന് പി ജെ ജോസഫിനോട് വലിയ താൽപര്യം ഇല്ല എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാണ്. നിലവിൽ ഒരു സീറ്റാണ് കേരളാ കോൺഗ്രസിനുള്ളത്. ഇനി രണ്ട് സീറ്റ് നൽകിയാൽ തന്നെ പി ജെ ജോസഫിനെ പരിഗണിക്കേണ്ടതില്ലാ എന്ന നിലപാടാവും കേരളാ കോൺഗ്രസ് ഔദ്യോഗിക നേതൃത്വം സ്വീകരിക്കുക എന്നാണ് പുറത്തുവരുന്ന റുപ്പോർട്ടുകൾ.
പാർട്ടിയിൽ നേരത്തെ തന്നെ പി ജെ ജോസഫ് തന്റെ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥിത്വ ചർച്ചകൾ ഈ പ്രതിഷേധങ്ങൾ മറ നിക്കി പുറത്തെത്തിച്ചിരിക്കുകയാണ്. പാർട്ടിയിൽ കെ എം മാണിയുടെ മകൻ ശക്തനാകുകയാണ്. നേതൃനിരയിലേക്കും, തീരഞ്ഞെടുപ്പ് രംഗത്തേക്കും ജോസ് കെ മാണി തടസങ്ങളേതുമില്ലാതെ പരിഗണിക്കപ്പെടുന്നു.
പാർട്ടിയിൽ തനിക്കുള്ള സ്വാധീനം ഒരോ ദിവസവും കുറഞ്ഞു വരികയാണ് എന്ന് വ്യക്തമായതോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് പി ജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. ഇനി വ്യക്തമാകാനുള്ളത് പി ജെ ജോസഫ് കേരളാ കോൺഗ്രസ് വിടുമോ എന്നതാണ്. കേരളാ കോൺഗ്രസിന് യു ഡി എഫ് ഒരു മണ്ഡലം കൂടി നൽകാനുള്ള സാധ്യത വളരെ വിരളമാണ്. പ്രത്യേകിച്ച അധിക സീറ്റിനായി മുസ്‌ലിം ലീഗ് കൂടി സമ്മർദ്ദം ചീലുത്തുന്ന സാഹചര്യത്തിൽ കേരളാ കോൺഗ്രസിന് ഒരു സീറ്റിൽ തൃപ്തിപ്പെടേണ്ടിവരും.
ഇനി സിറ്റ് ലഭിച്ചാൽ തന്നെ പി ജെ ജോസഫിന് നൽകിയേക്കില്ല. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസിനോടൊപ്പം നിൽക്കുന്നതുകൊണ്ട് പി ജെ ജോസഫിന് പ്രത്യേകിച്ച് ഗുണങ്ങൾ ഉണ്ടാകില്ല എന്നുമാത്രമല്ല രാഷ്ടീയപേരമായി നഷ്ടങ്ങൾ മാത്രമാകും ഉണ്ടാവുക. ഇവിടെയാണ് ഇടതു മുന്നണിക്ക് പ്രാധാന്യം ഏറുന്നത്. പി ജെ ജോസഫ് തിരികെ വന്നാൽ സ്വീകരിക്കുന്നതിൽ തടസമില്ല എന്ന തരത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്.
എന്നാൽ അവിടെയും ഉണ്ട് പ്രശ്നങ്ങൾ. പാർട്ടി ഉപേക്ഷിച്ച് ആരെല്ലാം പി ജെ ജോസഫിനൊപ്പം ഇറങ്ങാൻ തയ്യാറാവും എന്നുള്ള കാര്യത്തിലും ആശങ്കയുണ്ട്. പാർട്ടിയിൽ നിലവിൽ സ്വാധീനം കുറവായതിനാൽ വലിയ പിളർപ്പൊന്നും ഉണ്ടാക്കാൻ പി ജെ ജോസഫിന് സാധിക്കില്ല എന്ന് തന്നെയാണ് മാണി വിഭാഗത്തിന്റെ കണക്കുകൂട്ടൽ അതിനാലാണ് പരസ്യമായി തന്നെ പി ജെ ജോസഫിനെതിരെ അഭിപ്രായപ്രകടനത്തിന് മാണിയും ജോസ് കെ മാണിയും തയ്യാറാകുന്നത്.
Follow Webdunia malayalam
അടുത്ത ലേഖനം