മദ്യലഹരിയില്‍ യുവാവ് ദേഹത്തേക്ക് വീണു; നാലുവയസുകാരിക്ക് ഗുരുതര പരുക്ക്

Webdunia
ബുധന്‍, 31 ജനുവരി 2018 (15:43 IST)
മൂന്നാം നിലയിൽ നിന്ന് യുവാവ് ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് നാലുവയസുകാരിക്ക് ഗുരുതര പരുക്ക്. ചെന്നൈയിലെ ദൊണ്ഡിയാർപേട്ടിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ധന്യശ്രീ തന്റെ മുത്തച്ഛനോടൊപ്പം റോഡരികിലെ പലചരക്കുകടയുടെ സമീപത്തുകൂടി നടന്നുവരുന്നതിനിടയിലാണ് 30 കാരനായ ശിവ കടയുടെ മുകളിൽ നിന്നും താഴേക്ക് പതിച്ചത്. 
 
കടയുടെ മുകളിൽ താമസിക്കുന്ന ശിവ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മദ്യലഹരിയിലായതിനാലാണ് ശിവ ബാൽക്കണിയിലെ വാതിലിലൂടെ താഴേക്ക് വീണതെന്നാണ് പൊലീസ് പറയുന്നത്. അബോധവാസ്ഥയിലായ ധന്യശ്രീയെ ഉടൻ തന്നെ അപ്പോളോ ആശുപത്രിയിലേക്കും പിന്നീട് ഗ്രീംസ് റോഡിലെ പ്രധാന ആശുപത്രിയിലേക്കും മാറ്റി. 
 
നട്ടെല്ലിനും തലച്ചോറിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ശിവയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

താരിഫ് യുദ്ധം ഇന്ത്യയ്ക്ക് തിരിച്ചടിയാവില്ല, അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 6.8 മുതൽ 7.2 ശതമാനം വരെ വളർച്ച

Iran vs USA : ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും, എന്തിനും സജ്ജമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

ജീവനക്കാർക്ക് ആശ്വാസം; പങ്കാളിത്ത പെൻഷന് പകരം 'അഷ്വേർഡ് പെൻഷൻ', ഡി.എ കുടിശ്ശികയിലും പ്രതീക്ഷ

നിപാ വൈറസ് ആശങ്ക: ഏഷ്യൻ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ ജാഗ്രത ശക്തമാക്കുന്നു

പണമില്ലെങ്കിലും പഠിപ്പ് മുടങ്ങില്ല, സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെ; സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം

അടുത്ത ലേഖനം
Show comments