Webdunia - Bharat's app for daily news and videos

Install App

145 യാത്രക്കരുമായി ഹൈദെരാബാദിലെത്തിയ വിമാനത്തിൽ ലാൻഡിങ്ങിനിടെ തീപിടുത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (15:59 IST)
ഹൈദെരബാദ്: 145  യാത്രക്കാരുമായി ഹൈദെരാബാദിലിറങ്ങിയ വിമാനത്തിൽ ലാൻഡിങ്ങിനിടെ തീപിടുത്തം. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുവൈത്തിൽ നിന്നും ഹൈദെരബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യവെ  ജെ 9-608 എന്ന വിമാനത്തിന്റെ പ്രധാന എഞ്ചിനുകളിൽ ഒന്നിന് തീപിടിക്കുകയായിരുന്നു. ജെസീറ എയർവെയ്‌സിന്റെ വിമാനത്തിലാണ് തീപിടുത്തമുണ്ടായത്.
 
ഗ്രൌണ്ട് സ്റ്റാഫിൽപെട്ട ചിലർ തീപിടുത്തം ശ്രദ്ധയിൽ പെട്ടതോടെ എയർ ട്രാഫിക് കൻ‌ട്രോളിലേക്ക് വിവരം കൈമാറുകയും എയർ ട്രാഫിക് കൻ‌ട്രോൾ പൈലറ്റിനെ വിവരമറിയിക്കുകയമായിരുന്നു. ഉടൻ തന്നെ പൈലറ്റ് എഞ്ചിനുകൾ ഓഫ് ചെയ്തതോടെയാണ് വലിയ ദുരന്തം ഒഴിവായത്.
 
അഗ്നിശമന സേന ഉടൻ തീ അണക്കുകയും യാ‍ത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് എയർപോർട്ട് അധികൃതർ അന്വേഷണം ആരംഭിച്ചു. അതേസമയം തീ പിടുത്തവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ജസീറ എയർവെയ്‌സ് തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments