Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധനത്തിനു ശേഷമുള്ള മറ്റൊരു നശീകരണ പദ്ധതിയാണ് മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍: രൂക്ഷ വിമര്‍ശനവുമായി പി ചിദംബരം

ബു​ള്ള​റ്റ് ട്രെ​യി​ൻ പദ്ധതി മും​ബൈ​യില്‍ അനുവദിക്കില്ല; കേന്ദ്രസര്‍ക്കാറിന് മു​ന്ന​റി​യി​പ്പു​മാ​യി രാജ് താക്കറെ

നോട്ട് നിരോധനത്തിനു ശേഷമുള്ള മറ്റൊരു നശീകരണ പദ്ധതിയാണ് മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍: രൂക്ഷ വിമര്‍ശനവുമായി പി ചിദംബരം
ന്യൂഡൽഹി , ശനി, 30 സെപ്‌റ്റംബര്‍ 2017 (19:59 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന സംരംഭമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്ത്. നിലവിലെ എല്ലാ റെയിൽവേ സംവിധാനങ്ങളും പരിഷ്കരിച്ചതിനു ശേഷമായിരിക്കണം ബുള്ളറ്റ് ട്രെയിൻ പോലുള്ള പദ്ധതികൾ കൊണ്ടുവരേണ്ടതെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി ചിദംബരം അഭിപ്രായപ്പെട്ടു. 
 
സമാന അഭിപ്രായവുമായി എൻഡിഎയുടെ ഘടകകക്ഷി കൂടിയായ ശിവസേനയും മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയും രംഗത്തെത്തിയിരുന്നു. മോദിയുടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ബു​ള്ള​റ്റ് ട്രെ​യി​ൻ മും​ബൈ​യി​ലൂ​ടെ ഓ​ടി​ല്ലെന്നാണ് താക്കറെ പറഞ്ഞത്. മും​ബൈ എ​ൽ​ഫി​ൻ​സ്റ്റ​ണ്‍ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നിരവധി ആളുകള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രിക്കുകയായിരുന്നു അദ്ദേഹം.  
 
ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുയും പിന്നീട് മായ്ച്ചുകളയുകയും ചെയ്യുന്ന നുണയനാണ് മോദിയെന്നും താക്കറെ ആരോപിച്ചു.  ഇത്തരത്തില്‍ നുണപറയാന്‍ മോദിയ്ക്ക് എങ്ങനെയാ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുംബൈയിലെ റെയില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിടാന്‍ പോലും അനുവദിക്കില്ലെന്നും വേണമെങ്കില്‍ ആ പദ്ധതി ഗുജറാത്തില്‍ നടപ്പാക്കട്ടെയെന്നും താക്കറെ പറഞ്ഞു. 
 
മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തിന് സുരക്ഷാ സേനയെ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെങ്കില്‍ അതിനെ പ്രതിരോധിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച രാവിലെ 10. 30ഓടെയാണ് മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ മരിക്കുകയും അനേകം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുപിയില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു; മു​ൻ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേര്‍ന്ന് അ​ധ്യാ​പി​ക​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി