Webdunia - Bharat's app for daily news and videos

Install App

പഴനിയിൽ വാഹനാപകടം; ആറു മലയാളികൾ മരിച്ചു

പഴനി തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു

Webdunia
ബുധന്‍, 9 മെയ് 2018 (08:37 IST)
പഴനിയിൽ തീർത്ഥാടനത്തിനായി പോയവരുടെ വാഹനം അപകടത്തിൽപ്പെട്ടു, മലയാളികളായ ആറു പേർ മരിച്ചു.   പഴനിക്കടുത്ത ആയക്കുടിയിൽ ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ കോട്ടയം മുണ്ടക്കയം കോരുത്തോട് സ്വദേശികളായ ആറുപേരാണ് മരിച്ചത്. രണ്ടുപേർക്കു ഗുരുതരമായി പരുക്കേറ്റു. 
 
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), സുരേഷ് (52), ഭാര്യ രേഖ, മകൻ മനു (27), അഭിജിത് (14) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
 
ഗുരുതരമായി പരുക്കേറ്റ ആദിത്യൻ (12), സജിനി എന്നിവരെ പഴനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് റജിസ്ട്രേഷനുള്ള ലോറിയും കേരളത്തിൽ നിന്നുള്ള വാനും കൂട്ടിയിടിച്ചാണ് അപകടം. പരുക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. 
 
ഇവരെ പിന്നീട് മധുരയിലെ ആശുപത്രിയിലേക്കു മാറ്റി. പഴനിയിലേക്കു പോകുംവഴിയാണ് ഇവര്‍ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments