Webdunia - Bharat's app for daily news and videos

Install App

നാണംകെട്ട് അമിത് ഷായും കൂട്ടരും; കർണാടകയിൽ ബിജെപി നടത്തിയ വ്യാജ പ്രചാരണത്തിനെതിരെ ബിബിസി രംഗത്ത്

നാണംകെട്ട് അമിത് ഷായും കൂട്ടരും; കർണാടകയിൽ ബിജെപി നടത്തിയ വ്യാജ പ്രചാരണത്തിനെതിരെ ബിബിസി രംഗത്ത്

Webdunia
ചൊവ്വ, 8 മെയ് 2018 (20:09 IST)
കർണാടകയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിബിസി സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വിട്ടുവെന്ന ബിജെപിയുടെ പ്രചാരണത്തിനെതിരെ ബിബിസി രംഗത്ത്.

വ്യാജപ്രചരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ടാണ് ബിബിസി സംഘം ഈ വാര്‍ത്ത നിഷേധിച്ചിരിക്കുന്നത്. തങ്ങളുടെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ തങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ബന്ധവുമില്ല. സര്‍വ്വേ  നടത്തുന്ന രീതി ചാനലിന് ഇല്ലെന്നും ബിബിസി വ്യക്തമാക്കി.

ബിബിസി ന്യൂസില്‍ നിന്നുള്ളതെന്ന തരത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ സര്‍വ്വേ വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിലാണ് ഞങ്ങള്‍ വ്യക്തത വരുത്തുന്നത്. ഇന്ത്യയില്‍ ഇലക്ഷന് മുന്നോടിയായി സര്‍വ്വേ നടത്താറില്ലെന്നും ബിബിസി വ്യക്തമാക്കി.

ബിബിസി തന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെ കള്ളി വെളിച്ചത്തായ ബിജെപി പ്രതിരോധത്തിലായി. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി 135 സീറ്റുകൾ നേടുമെന്നും 45 സീറ്റുകൾ സ്വന്തമാക്കുന്ന ജനതാദളിന് താഴെ കോൺഗ്രസ് വെറും 35 സീറ്റിലൊതുങ്ങുമെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ ബിജെപി പ്രചരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments