Publish Date: Thu, 20 Jul 2023 (09:41 IST)
Updated Date: Thu, 20 Jul 2023 (09:43 IST)
ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ ഗാന്ധിനഗര്‍ റോഡിലെ മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. രാത്രിയാണ് സംഭവം നടന്നത്. അപകടത്തില്‍ 13പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആദ്യം കാര്‍ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിക്കുകയായിരുന്നു. ഇവിടെ കൂടിയ ആളുകള്‍ക്കിടയിലാണ് ആഡംബരക്കാര്‍ പാഞ്ഞുകയറിയത്. മരണപ്പെട്ടവരില്‍ രണ്ടുപോലീസുകാരും ഉള്‍പ്പെടുന്നു.