Publish Date: Sat, 30 Dec 2023 (12:21 IST)
Updated Date: Sat, 30 Dec 2023 (12:23 IST)
തമിഴ്നാട്ടില്‍ കടയിലേക്ക് ലോറി പാഞ്ഞുകയറി ഒരു സ്ത്രീ അടക്കം അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചവരെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. പുതുക്കോട്ടയില്‍ നിന്നും അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിക്കുകയായിരുന്നു.
ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്. പിന്നാലെ സമീപത്തുണ്ടായിരുന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാറിലും വാനിലും ലോറി ഇടിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.