Publish Date: Tue, 27 Dec 2022 (15:17 IST)
Updated Date: Tue, 27 Dec 2022 (15:21 IST)
ജഡ്ജിയുടെ വാഹനം ഇടിച്ച് സൊമാറ്റോ ഡെലിവറി ബോയ് മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പര്‍വീന്തര്‍കുമാര്‍ എന്ന 27 കാരനാണ് മരിച്ചത്. ബുലന്ദ് ഷഹര്‍ സ്വദേശിയാണ് ഇയാള്‍. യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ജില്ലാ ജഡ്ജിയുടെ സ്റ്റിക്കര്‍ പതിച്ച ടയോട്ട കൊറോള കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.